നെന്മാറ സജിത കൊലക്കേസ് ; പ്രതി ചെന്താമരക്ക് ഇരട്ട ജീവപര്യന്തം തടവ്, അപൂർവങ്ങളിൽ അപൂർവമായ കേസല്ലെന്ന് കോടതി

നെന്മാറ സജിത കൊലക്കേസ് ; പ്രതി ചെന്താമരക്ക് ഇരട്ട ജീവപര്യന്തം തടവ്, അപൂർവങ്ങളിൽ അപൂർവമായ കേസല്ലെന്ന് കോടതി
Oct 18, 2025 03:32 PM | By Rajina Sandeep

പാലക്കാട് നെന്മാറ പോത്തുണ്ടി സജിത കൊലക്കേസിൽ പ്രതിയായ ചെന്താമരക്ക് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ. ശിക്ഷ വിധിക്കുന്നതിന് മുമ്പായി ജാമ്യത്തിലിറങ്ങിയശേഷം പ്രതി നടത്തിയ ഇരട്ടക്കൊലപാതകത്തെക്കുറിച്ചും കോടതി പരാമർശിച്ചു.

സജിത വധക്കേസ് അപൂര്‍വങ്ങളില്‍ അപര്‍വമായ കേസ് അല്ലെന്ന് വ്യക്തമാക്കിയാണ് ചെന്താമരയെ ഇരട്ട ജീവപര്യന്തം തടവ് ശിക്ഷക്ക് കോടതി വിധിച്ചത്. കഴിഞ്ഞ ദിവസം പ്രതി കുറ്റകാരനാണെന്ന് പാലക്കാട് നാലാം അഡീഷ്ണല്‍ സെഷൻസ് കോടതി കണ്ടെത്തിയിരുന്നു. തുടർന്ന് നടന്ന വാദത്തിന് ശേഷമാണ് ഇന്ന് കോടതി ശിക്ഷാവിധി പ്രഖ്യാപിച്ചത്. പ്രതിക്ക് വധശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍റെ വാദം. കേസിന് പിന്നാലെ നടന്ന ഇരട്ട കൊലയും കോടതിയെ അറിയിച്ച്‌ കൊണ്ടായിരുന്നു പ്രോസിക്യൂഷന്‍റെ വാദം. എന്നാല്‍, ശിക്ഷയില്‍ ഇളവ് വേണമെന്ന് വാദിച്ച പ്രതിഭാഗം ഇരട്ടക്കൊലപാതകം ഈ കേസുമായി കൂട്ടിക്കെട്ടരുതെന്നും കോടതിയെ അറിയിച്ചിരുന്നു. പ്രതിക്ക് മുമ്ബ് ക്രിമിനല്‍ പശ്ചാത്തലമില്ലാതിരുന്നയാളല്ലായിരുന്നുവെന്നും അപൂർവങ്ങളില്‍ അപൂർവമായ കേസല്ലെന്നുമാണ് പ്രതിഭാഗം വാദിച്ചത്. ശിക്ഷാ വിധി കേള്‍ക്കാൻ സജിതയുടെ മക്കളും വീട്ടുകാരും കോടതിയില്‍ എത്തിയിരുന്നു.

നെന്മാറ പോത്തുണ്ടി ബോയൻസ് നഗര്‍ സ്വദേശിനി സജിത 2019 ഓഗസ്റ്റ് 31നാണ് കൊല്ലപ്പെട്ടത്. കേസില്‍ കൊലപാതകം, തെളിവ് നശിപ്പിക്കല്‍ അതിക്രമിച്ചു കടക്കല്‍ എന്നീ കുറ്റങ്ങളാണ് ഏക പ്രതിയായ ചെന്താമരയ്ക്കെതിരെ തെളിഞ്ഞിരിക്കുന്നത്. ഈ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ ശേഷമായിരുന്നു ചെന്താമര സജിതയുടെ ഭർത്താവിനെയും ഭർതൃമാതാവിനെയും കൊലപ്പെടുത്തിയത്. ഭാര്യയും മകളും തന്നെ വിട്ടു പോകാൻ കാരണം സജിതയാണെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു വിചാരണ ഘട്ടത്തില്‍ പ്രതി മൊഴി നല്‍കിയത്. സജിതയുടെ വീടിനകത്ത് ചോര പതിഞ്ഞ ചെന്താമരയുടെ കാല്‍പാടുകളാണ് കേസില്‍ നിർണായകമായത്. ഒപ്പം മല്‍പിടുത്തത്തിനിടയില്‍ പോക്കറ്റ് കീറി നിലത്ത് വീണ വസ്ത്രം ചെന്താമരയുടെ തന്നെയെന്ന ഇയാളുടെ ഭാര്യയുടെ മൊഴിയും പ്രതിക്ക് കുരുക്കായി. കേസിലെ സാക്ഷികളുടെ മൊഴിയും നിര്‍ണായകമായിരുന്നു.

Nenmara Sajitha murder case; Accused Chenthamara gets double life imprisonment, court says this is not a rare case

Next TV

Related Stories
കൂത്തുപറമ്പിൽ വയോധികയുടെ മാല മോഷ്ടിച്ച സംഭവം ; അറസ്റ്റിലായ കൗണ്‍സിലറെ സിപിഎം പുറത്താക്കി*

Oct 18, 2025 06:13 PM

കൂത്തുപറമ്പിൽ വയോധികയുടെ മാല മോഷ്ടിച്ച സംഭവം ; അറസ്റ്റിലായ കൗണ്‍സിലറെ സിപിഎം പുറത്താക്കി*

കൂത്തുപറമ്പിൽ വയോധികയുടെ മാല മോഷ്ടിച്ച സംഭവം ; അറസ്റ്റിലായ കൗണ്‍സിലറെ സിപിഎം...

Read More >>
ഒരൊന്നന്നര ട്വിസ്റ്റ് ;  കൂത്തുപറമ്പിൽ മീന്‍വെട്ടുന്നതിനിടെ വയോധികയുടെ മാല പൊട്ടിച്ചത് സിപിഎം കൗൺസിലർ, അറസ്റ്റ്

Oct 18, 2025 05:03 PM

ഒരൊന്നന്നര ട്വിസ്റ്റ് ; കൂത്തുപറമ്പിൽ മീന്‍വെട്ടുന്നതിനിടെ വയോധികയുടെ മാല പൊട്ടിച്ചത് സിപിഎം കൗൺസിലർ, അറസ്റ്റ്

ഒരൊന്നന്നര ട്വിസ്റ്റ് ; കൂത്തുപറമ്പിൽ മീന്‍വെട്ടുന്നതിനിടെ വയോധികയുടെ മാല പൊട്ടിച്ചത് സിപിഎം കൗൺസിലർ,...

Read More >>
കണ്ണൂരിൽ തീവ്ര മഴ വരുന്നു: നാളെ ഓറഞ്ച് അലര്‍ട്ട്

Oct 18, 2025 04:51 PM

കണ്ണൂരിൽ തീവ്ര മഴ വരുന്നു: നാളെ ഓറഞ്ച് അലര്‍ട്ട്

കണ്ണൂരിൽ തീവ്ര മഴ വരുന്നു: നാളെ ഓറഞ്ച്...

Read More >>
പെരളശ്ശേരിയിൽ ചായക്കടയ്ക്ക് തീപിടിച്ചു ; വൻ അപകടമൊഴിവായി

Oct 18, 2025 01:24 PM

പെരളശ്ശേരിയിൽ ചായക്കടയ്ക്ക് തീപിടിച്ചു ; വൻ അപകടമൊഴിവായി

പെരളശ്ശേരിയിൽ ചായക്കടയ്ക്ക് തീപിടിച്ചു ; വൻ...

Read More >>
ബംഗളൂരിൽ നിന്നുംബസിൽ കടത്തുകയായിരുന്ന 50 ഗ്രാം  എംഡിഎംഎയുമായി യുവാവ് മട്ടന്നൂരിൽ പിടിയിൽ ; അറസ്റ്റിലായത്  ന്യൂ മാഹി പെരിങ്ങാടി  സ്വദേശി

Oct 18, 2025 01:19 PM

ബംഗളൂരിൽ നിന്നുംബസിൽ കടത്തുകയായിരുന്ന 50 ഗ്രാം എംഡിഎംഎയുമായി യുവാവ് മട്ടന്നൂരിൽ പിടിയിൽ ; അറസ്റ്റിലായത് ന്യൂ മാഹി പെരിങ്ങാടി സ്വദേശി

ബംഗളൂരിൽ നിന്നുംബസിൽ കടത്തുകയായിരുന്ന 50 ഗ്രാം എംഡിഎംഎയുമായി യുവാവ് മട്ടന്നൂരിൽ പിടിയിൽ ; അറസ്റ്റിലായത് ന്യൂ മാഹി പെരിങ്ങാടി ...

Read More >>
കണ്ണൂർ  കണ്ണപുരം സ്ഫോടനം ; അഞ്ചാം പ്രതിയും അറസ്റ്റിൽ

Oct 18, 2025 01:11 PM

കണ്ണൂർ കണ്ണപുരം സ്ഫോടനം ; അഞ്ചാം പ്രതിയും അറസ്റ്റിൽ

കണ്ണൂർ കണ്ണപുരം സ്ഫോടനം ; അഞ്ചാം പ്രതിയും...

Read More >>
Top Stories

News Roundup

//Truevisionall